ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ 100 ​​കിലോമീറ്റർ വേഗത്തിൽ കശ്മീർ മുതൽ പഞ്ചാബ് വരെ

പഞ്ചാബ്: ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിൻ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ 70 കിലോമീറ്റർ സഞ്ചരിച്ചു.ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ അതിവേഗത്തിൽ സ്റ്റേഷനിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

റെയിൽവേ ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം ട്രെയിൻ പഞ്ചാബിലെ മുകേരിയനിലെ ഉച്ചി ബസ്സിക്ക് സമീപം നിർത്തി.പത്താൻകോട്ടിലേക്കുള്ള ചരിവ് കാരണമാണ് ട്രെയിൻ ഓടിയതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.വൻ ദുരന്തമാണ് ഒഴിവായത്.