മിഥുൻ മാനുവൽ തിരക്കഥയൊരുക്കി മമ്മൂട്ടിയും വൈശാഖും മധുര രാജയ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് “ടർബോ”.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നു.രണ്ടും സോഷ്യൽ മീഡിയയിൽ വയറലായി. പോലീസ് സ്റ്റേഷനിൽ മറ്റ് പ്രതികൾക്കൊപ്പം മമ്മൂട്ടിയും ജയിൽ പുള്ളിയായി ഇരിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നത്.
കണ്ണൂർ സ്ക്വാഡ് , കാതൽ എന്നീ സിനിമകളുടെ വിജയാഘോഷ ചടങ്ങിൽ ടാർബോയുടെ പുതിയ പോസ്റ്റർ റിലീസിന് ശേഷം മമ്മൂട്ടിയുടെ പ്രസംഗമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. മമ്മൂട്ടിയെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട് എന്ന ടർബോയുടെ സംവിധായകൻ വൈശാഖിനു മറുപടിയായാണ് മമ്മൂട്ടി പറഞ്ഞത്.
” എല്ലാത്തിനും കാരണം റോബിയാണ്.അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്ക് ആണ്,എത്ര വേണേലും കഷ്ടപ്പെടാൻ തയ്യാറാണ്,രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞു വെച്ചു.അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്ടപ്പെടുത്തി.ഇനി അടുത്തത് ആരാണാവോ കഷ്ടപ്പെടുത്താൻ വരുന്നത്.ആരാകും എന്നറിഞ്ഞുകൂടാ.ചെറുതും വലുതുമായ 76 പരിക്ക് എനിക്ക് ഈ സിനിമയിൽ സംഭവിച്ചു.പുറത്തു കാണാൻ പറ്റുന്നതും കാണാൻ പറ്റാത്തതും അതിൽ ഉണ്ട്.
സിനിമാഭിനയം എന്നു പറഞ്ഞാൽ ദുർഘടം പിടിച്ച പണിയാണെന്ന് ചില സമയം നമ്മുക്ക് തോന്നും.രാത്രിയെന്നില്ല പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും.ഇത്രയും കഷ്ടപെടുന്നതിനു പൈസ കിട്ടാറില്ലേ എന്ന് ചിലർ ചോദിക്കും. കഷ്ടപ്പെടേണ്ടിവരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്.ഇനിയും കഷ്ടപ്പെടാൻ തയ്യാറുമാണ്.” മമ്മൂട്ടി പറഞ്ഞു.