മൊറാദാബാദ് : ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു. അഞ്ചു തവണ എംപിയും നാലു തവണ എംഎൽഎ യുമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൊറാദാബാദിൽ നിന്ന് മൂന്ന് തവണയും സംഭാലിൽ നിന്ന് രണ്ട് തവണയും എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബർഖ് മുസ്ലീങ്ങളുടെ മികച്ച നേതാവായിരുന്നു.
ഏറെ നാളായി രോഗബാധിതനായിരുന്ന ഇദ്ദേഹത്തെ ഈ മാസം ആരോഗ്യനില വഷളായതോടെ മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.1930 ജൂലൈ 11 ന് സംഭാലിൽ ജനിച്ച ഷഫീഖുർ റഹ്മാൻ ബർഖ് നാല് തവണ എംഎൽഎയും ആയിരുന്നു. ‘സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവും നിരവധി തവണ എംപിയുമായ ശ്രീ. ഷഫീഖുർ റഹ്മാൻ ബർഖ് സാഹിബിന്‍റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്’ എന്ന് പാർട്ടി എഴുതി. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും എക്‌സിൽ ഇതേ ഫോട്ടോയും അനുശോചന സന്ദേശവും പോസ്റ്റ് ചെയ്തു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് സമാജ്‌വാദി അദ്ദേഹത്തെ സാംബാലിൽ നിന്ന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു