ബെംഗളൂരു : ബെംഗളൂരു കുന്ദലഹള്ളിയിലെ റസ്റ്റോറൻ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.സ്ഫോടനത്തിന് മുൻപ് ഒരാൾ ബാഗുമായി കഫേയിലെത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു. സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ആളുകളും ജീവനക്കാരും ഓടിപ്പോകുന്നത് കാണാം.
.സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.പരിക്കേറ്റ 9 പേർ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി കർണാടക പോലീസ് മേധാവി അലോക് മോഹൻ പറഞ്ഞു.തീവ്രവാദ പ്രവർത്തനമാണോ എന്നറിയില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു.വലിയ സ്‌ഫോടനമല്ല ഉണ്ടായത്. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്‌ഫോടനത്തിൽ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട്, സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരമാണ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുന്നതിനാൽ പ്രദേശം പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.