മലപ്പുറം : തിരൂരില്‍ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍നിന്നു ബാഗിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.അഴുകിയനിലയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ചു മൂന്നു മാസം മുന്‍പാണ് യുവതി തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്മ ശ്രീപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം മുന്‍പാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.
ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ തിരച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്ന് വിവരം ലഭിച്ചതോടെയാണ് അമ്മയുമായി പൊലീസ് തൃശൂരില്‍ എത്തിയത്.ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി.