രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ബെംഗളൂരു സ്വദേശി കസ്റ്റഡിയിൽ.ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാ​ഗ് കഫെയിൽ കൊണ്ടുവച്ചതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കഫെയിൽ നിന്ന് ഭക്ഷണം ഓർഡ‍ർ ചെയ്ത ഇയാൾ അത് കഴിക്കാതെ ബാ​ഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു.സെൻട്രൽ ക്രൈം ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് സംഭവിച്ചത്.സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്.