തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലത്ത് നിന്നും പ്രതി പിടിയിലായി.കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
രണ്ടാഴ്ച മുമ്പ് ഫെബ്രുവരി 19-ന് ബീഹാർ സ്വദേശികളുടെ കുഞ്ഞിനെ രാത്രിയോടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. 20 മണിക്കൂറിനു ശേഷം കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 450 മീറ്റർ അകലെയുള്ള കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തി.കുട്ടിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; തുടർന്നപ്പോൾ അബോധാവസ്ഥയിലായെന്നാണ് വിവരം.