ന്യൂഡൽഹി: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ അർജുൻ മോധവാഡിയ കോൺഗ്രസിൽ നിന്നും രാജി വെച്ചു.അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചതിലൂടെ അത് രാമനെ അധിക്ഷേപിച്ചതിന് തുല്ല്യമാണെന്നും, ഇന്ത്യയിലെ ഒരു വിഭാഗം ആളുകളുടെ മനോവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും അർജുൻ ആരോപിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ജില്ലയായ പോർബന്തറിലെ ജനങ്ങളോടും നീതി പുലർത്താൻ സാധിക്കുന്നില്ലെന്നും അതിനാൽ 40 വർഷമായുള്ള തന്റെ കോൺഗ്രസ് ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണെന്നും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു കൊണ്ട് അർജുൻ മോധവാഡിയ വ്യക്തമാക്കി.ശ്രീരാമൻ ഹിന്ദുക്കൾ പൂജിക്കുന്ന വെറുമൊരു ദൈവമല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ അടിയുറച്ച വിശ്വാസങ്ങളുടെ പ്രതീകമാണ് ശ്രീരാമനെന്നും അർജുൻ പറഞ്ഞു.