കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ കെ മുരളീധരനും ഷാഫി പറമ്പിലിനും അതൃപ്തി

.തിരുവനന്തപുരം :ലോക് സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടിയുടെ അപ്രതീക്ഷിത നീക്കത്തിൽ അതൃപ്തിയുമായി കെ മുരളീധരനും ഷാഫി പറമ്പിലും.തൃശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനും വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും.വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എം പിമാരെ നിലനിർത്തും.

ബിജെപിയുടെ താര സ്ഥാനാർത്ഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർത്ഥിയെ തന്നെ നിർത്തണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെ മുരളീധരനെ രംഗത്തിറക്കുന്നത്.സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനുള്ളിൽ പ്രഖ്യാപിക്കും.മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധിച്ചു ചർച്ച നടത്തി.