ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു : മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാര്‍ത്ഥിനി അനിലയാണ് ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത്. അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്.ശനിയാഴ്ചയാണ് അപകടം നടന്നത്