ബാംഗ്ലൂർ : കർണാടക ബിജെപിയെ നിയന്ത്രിക്കുന്നത് ഒരു കുടുംബം ആണെന്നും പാർട്ടിയെ ശുദ്ധീകരിക്കാൻ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡി.വി സദാനന്ദ ഗൗഡ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി സദാനന്ദ ഗൗഡ പരസ്യമാക്കി.
താന്‍ സിറ്റിങ് എംപിയായിട്ടുള്ള ബെംഗളൂരു നോര്‍ത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നിരാശ തോന്നിയതായും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബെംഗളൂരു നോര്‍ത്തില്‍ ഇത്തവണ യെദ്യൂരപ്പയുടെ വിശ്വസ്തയായ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയെ ആണ് ബിജെപി സ്ഥാനാര്‍ഥി. കോൺഗ്രസിൽ നിന്ന് സീറ്റ് ഓഫർ ചെയ്തിരുന്നു. എന്നാൽ ബിജെപിയിൽ തന്നെ തുടരുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.