തൃശൂർ: മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ തന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിക്കുമെന്ന് തൃശൂർ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി. നടൻ കലാഭവൻ മണിയുടെ സഹോദരൻ ആണ് ആർഎൽവി രാമകൃഷ്ണൻ.വിവാദത്തിൽ കക്ഷിചേരാനില്ലെന്നും, സർക്കാരിനെതിരായ വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണ് ഇപ്പോൾ ഇത്തരത്തിലൊരു വികാരം എത്തുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.
കറുത്ത നിറത്തിലുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുത്, കാക്കയുടെ നിറമുള്ള നർത്തകനെ കണ്ടാൽ പെറ്റ തള്ളപോലും സഹിക്കില്ല എന്ന നൃത്താധ്യാപിക സത്യഭാമയുടെ പരാമർശത്തിൽ തനിക്കെതിരെയാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉയർത്തിയിരിക്കുന്നതെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു.
തനിക്കൊരു വേദി നൽകാമെന്ന് പറഞ്ഞ സുരോഷ് ഗോപിക്ക് ആർഎൽവി രാമകൃഷ്ണൻ നന്ദി പറഞ്ഞു.