പാറ്റ്ന : ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് നിർമ്മാണ തൊഴിലാളി മരിച്ചു.ബിഹാറിലെ കോശി നദിയ്ക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ സ്ലാബാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളി മരിക്കുകയും നിരവധി തൊഴിലാളികൾ മണ്ണിനടിയിൽപ്പെടുകയും ചെയ്തിട്ടുണ്ട്.
അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.