വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് ഫ്ലക്സില്‍ മോദിയും കൂടെ ഭഗവാനും,എല്‍ഡിഎഫ് പരാതി

‘തിരുവനന്തപുരം : കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ വി.മുരളീധരന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് വര്‍ക്കലയില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ വര്‍ക്കല ജനാര്‍ദ്ദന സ്വാമിയും.ഗുരുതരമായ പെരുമാറ്റചട്ട ലംഘനമാരോപിച്ച്‌ ഇടത് മുന്നണി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

വി.മുരളീധരന്‍റെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് വിഗ്രഹത്തിന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ശ്രീ ജനാര്‍ദ്ദന സ്വാമിക്ക് പ്രണാമം’ എന്നും ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.