അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റും ഇഡിയുടെ റിമാൻഡും നിയമവിരുദ്ധമാണ്, ഡല്‍ഹി അഭിഭാഷകര്‍

ന്യൂ ഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സമര്‍പ്പിച്ച, അറസ്റ്റും ഇഡിയുടെ റിമാൻഡും നിയമവിരുദ്ധമായതിനാൽ ഉടൻ മോചിപ്പിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും.എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കേജ്‌രിവാളിന്‍റെ ഹർജി ജസ്റ്റിസ് സ്വര്‍ണകാന്ത ശർമയുടെ ഡൽഹി ഹൈക്കോടതി ബെഞ്ചാണ് പരിഗണിക്കുന്നത്. ഈ രാജ്യത്തിന്‍റെ ജനാധിപത്യ, ഫെഡറൽ സംവിധാനത്തിന്‍റെ അടിസ്ഥാന ഘടനയെ പീഡിപ്പിക്കാനും നശിപ്പിക്കാനും പിഎംഎൽഎയുടെ വ്യവസ്ഥകൾ ഉപയോഗിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ തകർക്കാനും ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുമാണ് ശ്രമമെന്നും ഹർജിയിൽ പറയുന്നു.

അറസ്റ്റിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍ ഒന്നിയ്ക്കുന്നു. മാർച്ച് 27 ന് ഡൽഹിയിലെ എല്ലാ കോടതികളിലെയും അഭിഭാഷകർ കേജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിക്കും. 12:30 നാണ് അഭിഭാഷകരുടെ പ്രതിഷേധം.