പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് മലയാള സിനിമകളുടെ ഡിജിറ്റൽ അവകാശം സ്വന്തക്കുന്ന രീതി അവസാനിച്ചു.നിർമ്മാതാക്കൾ 20 കോടി രൂപ ആവശ്യപ്പെടുന്ന മഞ്ഞുമ്മൽ ബോയ്സ് എടുക്കാൻ ആളില്ല.മഞ്ഞുമ്മൽ ബോയ്സിന് പരമാവധി 10.5 കോടി മാത്രമാണ് എല്ലാ ഭാഷകള്‍ക്കും കൂടി ഓഫര്‍ ലഭിച്ചത്. ഇത് നിർമ്മാതാക്കളെ സംബന്ധിച്ച് കുറവാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് സിനിമകളുടെ ഡിജിറ്റൽ അവകാശം സ്വന്തക്കുന്ന രീതി അവസാനിച്ചു.ഒടിടിയുടെ നല്ല കാലം കഴിഞ്ഞു. തിയേറ്ററുകളിൽ വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പടെയുള്ള സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ലെന്ന് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള പറയുന്നു .ഹിറ്റായ പ്രേമലു, ഭ്രമയുഗം എന്നിവ മികച്ച തുകയ്ക്ക് വിറ്റുപോയിരുന്നു.
ഡിസ്നി പ്ലസ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് ഇവര്‍ ആരെങ്കിലും 20 കോടിക്ക് മുകളിൽ നൽകി സ്വന്തമാക്കിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ വലിയ വിജയങ്ങളാകുന്ന സിനിമകൾ 2-3 മാസം കഴിഞ്ഞ് മാത്രം റിലീസ് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയാണുള്ളത്. അത്തരമൊരു സ്ഥിതിയിൽ സിനിമകൾ വലിയ തു. ദിലീപിന്റെ ബാന്ദ്ര, തങ്കമണി എന്നിവ ഉൾപ്പടെ 50 ഓളം മലയാള സിനിമകൾ ഒരു പ്ലാറ്റ്ഫോമും എടുക്കാത്ത അവസ്ഥയിലാണ്. കയ്ക്ക് വാങ്ങേണ്ടെന്നാണ് പ്രമുഖ പ്ലാറ്റ്ഫോമുകളുടെ തീരുമാനമെന്ന് ശ്രീധർ പിള്ള പറയുന്നു.
ഫഹദ് ഫാസിൽ നായകനാകുന്ന ആവേശം മാത്രമാണ് വിഷു-ഈദ് റിലീസുകളില്‍ ഒടിടി റൈറ്റ്സ് വിറ്റുപോയിട്ടുള്ള സിനിമ. ഫഹദിന്റെ പ്രൊഡക്ഷനിലുള്ള മൂന്ന് സിനിമകൾ എടുക്കുമെന്ന ഒരു വര്‍ഷം മുന്‍പുള്ള കരാര്‍ പ്രകാരമാണ് ആമസോണ്‍ പ്രൈം ആ ചിത്രം എടുത്തത്. ആടുജീവിതം അടക്കമുള്ള സിനിമകളുടെ അവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.വലിയ താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങള്‍ വാങ്ങാന്‍ ആളില്ല. 2022-ൽ ഒടിടി പ്ലാറ്റ്ഫോമുകള് നൽകിയ വിലയുടെ മൂന്നിലൊന്നായിരിക്കും ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇനി ലഭിക്കുക.
തെലുങ്ക്, തമിഴ് സിനിമകളുടെ കച്ചവടം അത്യാവശ്യം നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ കച്ചവടം അവസാനിച്ച അവസ്ഥയിലാണ്.തിയറ്ററിനെ ആശ്രയിച്ചു മാത്രം സിനിമ എടുക്കാവുന്ന അവസ്ഥ തിരിച്ചെത്തുന്നു.ഒടിടിയെ പ്രതീക്ഷിച്ച് ആസൂത്രണം ചെയ്ത 30 സിനിമകളെങ്കിലും ഇപ്പോൾ നിലച്ചു. പൂർത്തിയാക്കിയ നൂറോളം സിനിമകൾ ഒടിടിയുടെ വാതിൽ തുറക്കുന്നതും കാത്തിരിക്കുന്നു.