തൃശൂർ: കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടത്തിന്പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ.ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമായിരിക്കും തീരുമാനത്തിലെത്തുക. കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിംഗസമത്വം. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസി പറഞ്ഞു.
കേരള കലാമണ്ഡലത്തിൽ എട്ടാംക്ലാസ് മുതൽ പിജി വരെ മോഹിനിയാട്ടം പഠിക്കാൻ അവസരമുണ്ട്. നൂറിലേറെ വിദ്യാർഥിനികളാണ് പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നത്. കേരള കലാമണ്ഡലത്തിൽ എട്ടാംക്ലാസ് മുതൽ പിജി വരെ മോഹിനിയാട്ടം പഠിക്കാൻ അവസരമുണ്ട്. നൂറിലേറെ വിദ്യാർഥിനികളാണ് പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നത്.
ഭരണസമിതിയിൽ ഡോ. നീനാ പ്രസാദ് ഉൾപ്പെടെ നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ചുമതലയേൽക്കും. ഇതിന് ശേഷമായിരിക്കും ഭരണസമിതി യോഗം ചേരുക. ഭരണസമിതി അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളത്.