രാജസ്ഥാൻ,കരൗലി :ബലാത്സംഗത്തെ അതിജീവിച്ച യുവതിയോട് കോടതിയില്‍ വച്ച് വസ്ത്രം മാറ്റി മുറിവുകള്‍ കാണിക്കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകി.മജിസ്‌ട്രേറ്റിന്‍റെ ആവശ്യം നിഷേധിച്ച യുവതി മാര്‍ച്ച് 30 ന് കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിനെതിരെ പോലീസില്‍ പരാതി നല്‍കി.
ഹിന്ദൗൺ കോടതി മജിസ്‌ട്രേറ്റാണ് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.സംഭവത്തില്‍ കരൗലി ജില്ലയിലെ ഒരു മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുത്തതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ഐപിസി, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 345 (തെറ്റായ തടവ്) എന്നിവ പ്രകാരമാണ് മജിസ്‌ട്രേറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.