പത്തനംതിട്ട : അടൂരിലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ മൈക്ക് വീണ്ടും പണിമുടക്കി.മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയതിന്റെ എട്ടാം മിനിറ്റിൽ മൈക്കിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ജീവനക്കാർ മൈക്ക് നന്നാക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മൈക്കില്ലാതെ സംസാരിക്കാൻ തയാറായി.
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ്റെ പ്രചാരണത്തിനെത്തിയ വേദിയിലെ ശബ്ദസംവിധാനത്തിലെ തകരാറിനെ തുടർന്ന് തലയോലപ്പറമ്പിൽ സംസാരിക്കുന്നതിന് മുൻപ് മൈക്ക് ഒടിഞ്ഞുവീണത് വാർത്തയായിരുന്നു.പ്രസംഗത്തിന് മുമ്പ് മൈക്ക് സ്റ്റാൻഡ് ക്രമീകരിക്കാൻ ശ്രമിച്ച പിണറായിയുടെ കൈകളിലേക്ക് മൈക്ക് വീണു. തലയോലപ്പറമ്പിൽ നടന്ന കൺവെൻഷനിലാണ് സംഭവം. പരിപാടിക്കായി ക്രമീകരിച്ച ശബ്ദ സംവിധാനത്തിൽ നിന്ന് തീയും പുകയും ഉയരാൻ തുടങ്ങിയതോടെ മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിർത്താൻ നിർബന്ധിതനായി.
അടൂരിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ തുടക്കം മുതൽ സ്പീക്കറിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ കണക്ഷൻ തകരാറിലായി.