ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതയിൽ ഇന്നലെയായിരുന്നു അന്ത്യം.ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെ 1977ൽ ഉമ പിന്നണി ഗാനരംഗത്തേക്കു കടന്നു വന്നു. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമ പാടിയിട്ടുണ്ട് .
ലളിതഗാന ട്രൂപ്പായ മുസീഷ്യാനോയുടെ സ്ഥാപകനും ഗായകനുമായ എ വി രമണൻ ആണ് ഭർത്താവ്. ഭർത്താവ് എ.വി.രമണനൊപ്പമാണ് ശ്രീകൃഷ്ണലീല എന്ന ഗാനം ഉമ പാടിയത്. വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
ഇളയരാജയുടെ സംഗീതത്തിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഉമ പാടിയിട്ടുണ്ട്.