ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കും.. വിപണിയിൽ കൂടുതൽ വാക്‌സിനുകൾ ലഭ്യമായതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം.എന്നാൽ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനാലാണ് പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഈ വാക്സിനുകൾ ലോകമെമ്പാടും നിരവധി മരണങ്ങൾക്ക് കാരണമായതായി ആരോപിക്കപ്പെടുന്നു.വാക്‌സിൻ കുത്തിവച്ച ശേഷം തൻ്റെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ജീവൻ അപകടപ്പെടുത്തുന്ന മസ്തിഷ്ക വൈകല്യം സംഭവിക്കുകയും ചെയ്തുവെന്ന് ജാമി സ്കോട്ട് എന്നയാൾ ആസ്ട്രസെനെക്കയ്‌ക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വരുന്നത്. 50ലധികം കേസുകളാണ് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹർജി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഫയലിൽ സ്വീകരിച്ചു. പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും.കോവിഷീൽഡ് സൃഷ്ടിച്ചത് ആസ്ട്രസെനെക്കയെന്ന കമ്പനിയാണ്.