തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ തുടരും.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടും കണ്ണൂർ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്.കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കും.തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.ഇടുക്കിയിൽ കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി അതിശക്തമായ മഴയാണ് പെയ്തത്.മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്കെത്തിയാൽ ആറു ഷട്ടറുകളും ഒരു മീറ്റർ വരെ ഉയർത്താൻ കളക്ടർ അനുമതിയും നൽകി.ജില്ലയിൽ ഖനന നിരോധനം ഇന്നുമുതൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.