ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: കെഎസ്ആർടിസി മുൻ സിഎംഡി ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയിൽവേ, മെട്രോ വ്യോമയാനം) ചുമതലയും ബിജു പ്രഭാകർ വഹിക്കും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ, കൂടൽമാണിക്യം ദേവസ്വം കമ്മീഷണര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിക്കും.

കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.