തിരുവനന്തപുരം: തിരുവനന്തപുരം ഡൽഹി വിമാനത്തിന്റെ എഞ്ചിനിലേക്ക് കൊക്കി ഇടിച്ചു കയറി. എയർ ട്രാഫിക് കൺട്രോളിന്റെ അനുമതിയോടെ പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
ശനിയാഴ്ച രാത്രി 8.20ന് 140 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എഞ്ചിനിൽ കൊക്ക് ഇടിച്ചത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ അനുമതി തേടി. എടിസിയിൽ നിന്ന് വിമാനക്കമ്പനിക്കും വിമാനത്താവള അധികൃതർക്കും സന്ദേശം കൈമാറി.
വിമാനം അടിയന്തരമായി തിരിച്ചിറക്കാനായി വിമാനത്താവളത്തിലെ അഗ്നിരക്ഷാ വാഹനങ്ങളും സിഐഎസ്എഫ് കമാൻഡോ അടക്കമുള്ള സന്നാഹങ്ങളും സജ്ജമാക്കി എയർപോർട്ട് അധികൃതർ.രാത്രി 9.30ഓടെ വിമാനം പൈലറ്റ് സുരക്ഷിതമായി തിരിച്ചിറക്കി.യാത്രക്കാരെ മുഴുവൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കി.വിമാനം യാത്ര റദ്ദാക്കി.