“ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് പുരസ്‌കാരം നേടി

“ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”.ആദ്യമായി ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ച്‌ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി. പായൽ കപാഡിയ എന്ന വനിതയാണ് “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”എന്ന ചിത്രം സംവിധാനം ചെയ്തത്.മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും.

മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.ഗ്രാൻഡ് ലൂമിയർ തിയറ്ററില്‍ നടന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് സ്‌ക്രീനിംഗ് ശേഷം കാണികൾ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിച്ചു.ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം  |Cannes |all we imagine as light

ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത് നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി എന്നിവരാണ് .കോ പ്രൊഡ്യൂസേഴ്‌സ്‌.രണബീർ ദാസ് ഛായാഗ്രഹണം നിർവഹിച്ച “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” ഇരുപത്തിയഞ്ച് ദിവസം മുംബൈയിലും പതിനഞ്ച് ദിവസം രത്നഗിരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു.അസീസ് നെടുമങ്ങാട് ഉൾപ്പെടെ ഒരുപിടി മലയാള താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.