കോട്ടയം : കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെ വെട്ടി കൊല്ലുകയും സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ഭർത്താവിനായി പോലീസ് അന്വേഷണം തുടങ്ങി.വെട്ടേറ്റ ബന്ധുവായ യുവാവ് ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് 7.45ന് കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയിലാണ് അക്രമ സംഭവങ്ങൾ നടന്നത്.ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി കോട്ടയം മണർകാട് പോലീസ് തിരച്ചിൽ തുടരുകയാണ്.ഭാര്യയുടെ പിന്നാലെ എത്തിയാണ് ഇയാൾ പതിയിരുന്ന് ആക്രമിച്ചത്.