പൈപ്പ് പൊട്ടി വെള്ളം പോകുന്നത് ചോദിച്ച ആളെ ക്രൂരമായി മർദ്ദിച്ചു കൊന്നു

കണ്ണൂർ: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അടിച്ചുകൊന്നു.പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.രാത്രി എട്ടു മണിയോടെ ഇവർ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി.

ഇതിന്റെ തുടർച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡിൽ വച്ച് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റു. മർദ്ദനമേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല