ടൊയോട്ട ഹൈറൈഡർ,മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്.E, S, G, V എന്നിങ്ങനെ നാല് വരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്.അസാധാരണമായ ഇന്ധനക്ഷമതയും ശ്രദ്ധേയമായ പ്രകടനവും ഒരുമിച്ച് നിലനിർത്താൻ സാധിക്കുമെന്ന് ടൊയോട്ട ഹൈറൈഡർ തെളിയിക്കുന്നുണ്ട്.
പവര്‍ട്രെയിന്‍ വശംനോക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലും ഇത് സ്വന്തമാക്കാന്‍ അവസരമുണ്ട്.102 bhp പവറില്‍ പരമാവധി 135 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
വാഹനമോടിക്കുന്ന രീതിയാണ് മൈലേജിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം. ഇടയ്‌ക്കിടെയുള്ള ആക്സിലറേഷനും ബ്രേക്കിംഗും ഇന്ധനക്ഷമതയെ സാരമായി ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ വേഗത നിലനിർത്തുന്നത്, പ്രത്യേകിച്ച് ഹൈവേകളിൽ, എഞ്ചിൻ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു, അതിലൂടെ മികച്ച മൈലേജ് ലഭിക്കുന്നു.അനാവശ്യമായി വാഹനം എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടാതിരിക്കുക. ട്രാഫിക്കിൽ കുടുങ്ങിപ്പോകുമ്പോഴോ ചെറിയ സമയത്തേക്ക് കാത്തിരിക്കുമ്പോഴോ എഞ്ചിൻ ഓഫ് ചെയ്യുക.
ദീർഘദൂര യാത്രകളിൽ, ക്രൂയിസ് കൺട്രോൾ ഉപയോഗിക്കുന്നത് സ്ഥിരമായ വേഗത നിലനിർത്താൻ സഹായിക്കുന്നു, മാനുവൽ ആക്സിലറേഷൻ്റെ ആവശ്യകത കുറയ്ക്കുകയും അതിലൂടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.അനാവശ്യമായി ബ്രേക്ക് പിടിക്കുന്നതും മൈലേജിനെ ബാധിക്കുന്ന ഒന്നാണ്.പവറും അതിനോടൊപ്പം ഇന്ധനക്ഷമതയും നൽകുന്ന ഒരു എസ്‌യുവിയാണ് ടൊയോട്ട ഹൈറൈഡർ.