മേഘമേഘവിസ്ഫോടനം വിസ്ഫോടനം,

കൊച്ചി :  കൊച്ചിയിൽ ഇന്നലെ ഉണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.കൊച്ചി കുസാറ്റ് ക്യാമ്പസില്‍ 98.4 മില്ലി മീറ്റര്‍ മഴയാണ് ഒരു മണിക്കൂർ കൊണ്ട് പെയ്തത്.കൊച്ചി നഗരത്തിലെ ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള പല സ്ഥലങ്ങളും വെള്ളക്കെട്ടിലായി. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.കളമശ്ശേരി, കാക്കനാട് മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായി.

ഇന്നലെ രാവിലെ 8.30 ഓടു കൂടി ആരംഭിച്ച ശക്തമായ മഴ നാല് മണിക്കൂറോളം നീണ്ടു നിന്നപ്പോഴേക്കും ജില്ലയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.കളമശ്ശേരിയിലെ പല വീടുകളിലും വെള്ളം കയറി. ഇന്‍ഫോപാര്‍ക്കിലും ഇടറോഡുകളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.