തിരുവനന്തപുരം: ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. മോദിക്കും ബിജെപിക്കും കേരളത്തിൽ കാലു കുത്താൻ പറ്റില്ല.അട്ടിമറി നടന്നില്ലെങ്കിൽ മാത്രമേ സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടൂവെന്നും കെ മുരളീധരൻ,
ബിജെപി യുടെ സന്തോഷം നാളെ കൂടി മാത്രമെന്നും വോട്ടെണ്ണൽ നടക്കുമ്പോൾ അത് മാറിക്കോളുമെന്നും റിസൾട്ട് വരുമ്പോൾ കേരളത്തിൽ ബിജെപി കോഴിമുട്ട പോലെയാകുമെന്നും മുരളീധരൻ പറഞ്ഞു. ബംഗാളിൽ ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്യും, എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്‌സ് വിശ്വസിക്കുന്നില്ല.കഴിഞ്ഞ തവണ സുരേഷ് ഗോപിക്ക് സിനിമ താരം എന്ന ഗ്ലാമർ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ ആയി മാറി.
ബിജെപി തൃശൂരിൽ രണ്ടാം സ്ഥാനത്ത് വന്നാൽ പോലും അതിന് ഉത്തരവാദി പിണറായി വിജയനാണ്.എൽഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളി ഉണ്ടെങ്കിലും ബിജെപിക്ക് സീറ്റ് ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.