ഷില്ലോങ്: മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിൽ കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു.ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2021ൽ കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ഭക്ഷിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചിരുന്നു..
ഒരു കുടുംബത്തിലെ 12 പേർ കൂൺ കഴിച്ചിരുന്നു. ഇവരിൽ എട്ടും പന്ത്രണ്ടും പതിനഞ്ചും വയസുള്ള മൂന്ന് കുട്ടികളാണ് മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബി.എസ് സൊഹ്ലിയ പറഞ്ഞു.പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.