തൃശൂർ: നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്നു പാടിക്കൊണ്ട് ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തി ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി.വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും ഭക്തിപരമായ നിർവ്വഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗുരുവായൂരപ്പന്, വടക്കുംനാഥന്, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ക്, നെയ്തലക്കാവിലമ്മയ്ക്ക്, പാറമേക്കാവമ്മയ്ക്ക്, കർത്യായനി ദേവിക്ക് അങ്ങനെ തൃശൂരിലെ ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും തൻ്റെ ലൂർദ് മാതാവിനും പ്രണാമം. വലിയ പോരാട്ടത്തിൻ്റെ ഫലമാണ് ദൈവങ്ങൾ നൽകിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തിക്കയറുകയാണ് ചെയ്തത്. വ്യക്തിപരമായി ഒരുപാട് ദ്രോഹമാണ് എൻ്റെ നേരെ തള്ളിവിട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
കത്തീഡ്രലിൽ എത്തി പ്രാർത്ഥിച്ചതിലും ജപമാല സമർപ്പിച്ചതിലും സന്തോഷമുണ്ടെന്നും എല്ലാം ദൈവ നിയോഗം ആണെന്നും ലൂർദ് ചർച്ച് വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ പറഞ്ഞു.തൃശൂരിൽ മണ്ഡലാടിസ്ഥാനത്തിൽ ഇന്ന് ബിജെപി സുരേഷ് ഗോപിക്ക് സ്വീകരണം നൽകും.