ഇലക്ട്രിക്ക് ഷോക്കുൾപ്പെടെ ക്രൂരപീഡനങ്ങൾ രേണുകസ്വാമിയെ കൊല്ലുന്നതിനു മുൻപ് ദർശന്റെ ഫാം ഹൗസിൽ നടന്നു

ബെംഗളൂരു: ഫാം ഹൗസിൽ വെച്ച് ഇലക്ട്രിക്ക് ഷോക്കുൾപ്പെടെ ക്രൂരപീഡനങ്ങൾ നടത്തി രേണുകസ്വാമിയെ കൊന്ന സംഭവത്തിൽ കന്നഡ സിനിമയിലെ സൂപ്പർതാരം ദർശന്റെ പോലീസ് കസ്റ്റഡി നീട്ടി നൽകി കോടതി. 33കാരനായ രേണുകസ്വാമിക്ക് ദർശന്റെ ഫാം ഹൗസിൽ നേരിടേണ്ടി വന്ന ക്രൂരതകൾ സമാനതകളില്ലാത്തതാണെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ വിവരിച്ചു.

Darshan Case Victim Died Of Shock ...

അദ്ദേഹത്തിന്റെ ശരീരത്തിൽ 39 പരിക്കുകളുണ്ടായിരുന്നു. 7-8 ഇടങ്ങളിൽ പൊള്ളലേൽപ്പിച്ച പാടുകളും ഉണ്ട്.രേണുകസ്വാമി ഇലക്ട്രിക് ഷോക്കിന് വിധേയമായിരുന്നെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.പത്ത് പേരുടെ മൊബൈൽ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. ഫോണുകളുടെ പാസ്‌വേഡ് പലരും നൽകിയിട്ടില്ല. ഇക്കാരണത്താൽ കൂടുതൽ സമയം ആവശ്യമാണ്.പലരും ഫോണിലെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇവ റിട്രീവ് ചെയ്ത് കുറ്റാരോപിതരെ ചോദ്യം ചെയ്യലിന് വിധേയമാക്കാനുള്ള സമയം വേണം.

tortured before murder and the actor ...

കൊല്ലാനുപയോഗിച്ച ആയുധമായി കണക്കാക്കുന്ന ഇലക്ട്രിക് ഷോക്ക് നല്ടകാൻ ഉപയോഗിച്ച ഉപകരണവും കൊലപാതകം നടന്ന ജൂൺ എട്ടിന് ദർശനും പവിത്രയുമടക്കമുള്ളവർ ധരിച്ചിരുന്ന വസ്ത്രങ്ങളും പിടിച്ചെടുക്കാനുണ്ട്. ഇതിന് സമയം ആവശ്യമാണ്.കുറ്റാരോപിതരിലൊരാളായ അനുകുമാറിന്റെ പിതാവ് മരിച്ചിരുന്നു. അനുകുമാർ വരാതെ മരണാനന്തര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിലാണ് കുടുംബം. അനുകുമാറിനെ സ്ഥലത്തെത്തിക്കേണ്ടതുണ്ട്. ഇതിനൊക്കെ മുൻപായി കസ്റ്റഡിയിൽ നിന്ന് കുറ്റാരോപിതരെ പുറത്തുവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കസ്റ്റഡി നീട്ടിക്കിട്ടണമെന്നുമുള്ള കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദംകോടതി അംഗീകരിച്ചു.

Electric Shock Renukaswamy ...

രേണുകസ്വാമി തന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന് അശ്ലീല മെസ്സേജുകളയയ്ക്കുന്നു എന്ന പരാതി പവിത്ര ഗൗഢ തന്റെ സുഹൃത്തായ ദർശനോട് സോഷ്യൽ‌ മീഡിയയിലൂടെ പറഞ്ഞതാണ് പ്രകോപിതനായ ദർശൻ രേണുകയെ വിളിച്ചുവരുത്തുകയും തുടന്ന് കൊലപാതകം നടത്തുകയും ചെയ്ത  കുറ്റകൃത്യത്തിനു പിന്നിലെ പ്രേരണയായി നിലവിൽ അനുമാനിക്കപ്പെടുന്നത്.

Darshan Thoogudeepa murder case probe ...