ബാംഗളൂരു : ലൈഗീക പീഡനക്കേസുകളിൽ അറസ്റ്റിലായ എൻ ഡി എ നേതാവ് പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണയെ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റ് ചെയ്തു. തന്റെ സ്വന്തം പാർട്ടിയിലെ ഒരു സജീവ പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ സൂരജിനെതിരെയുള്ള കേസ്.
ഐപിസി 377ാം വകുപ്പ് പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരനെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്.
” സജീവ പാർട്ടി പ്രവര്ത്തകനായ താൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സൂരജ് രേവണ്ണയെ കാണുകയും ഒരു ജോലിക്കാര്യത്തിനായി സൂരജിനെ സമീപിക്കുകയും ചെയ്തു.തന്റെ നമ്പർ വാങ്ങിയ സൂരജ് പിന്നീട് തന്നെ വിളിക്കുകയും ഗണ്ണികാഡയിലെ ഫാം ഹൗസിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.ഫാം ഹൗസിനു മുമ്പിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാൻ സൂരജ് രേവണ്ണയുടെ മെസ്സേജ് കാണിച്ചു കൊടുത്തു. അകത്ത് കേറാൻ അനുവാദം കിട്ടി.
സൂരജിന്റെ മുറിക്കകത്ത് കയറിയ ഉടനെ അദ്ദേഹം അടുത്തുവരികയും അസ്വാഭാവികമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. തുടർന്ന് എന്റെ ചുണ്ടിൽ ഉമ്മവെച്ചു. തന്റെ കൂടെ ജീവിച്ചാൽ രാഷ്ട്രീയത്തിൽ വളരാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് സൂരജ് എനിക്ക് വാഗ്ദാനം ചെയ്തു.ഇതിനു തയ്യാറാവാതിരുന്ന എന്നെ സൂരജ് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്റെ എതിർപ്പുകളെ വകവെക്കാതെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ സൂരജ് എന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു.” ഭീഷണിപ്പെടുത്തിയാണ് സൂരജ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിക്കാരൻ പോലീസിന് കൊടുത്ത പരാതിയിൽ പറയുന്നു.