ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേട് വിവാദത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി മുഖം രക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍. രാജ്യവ്യാപകമായുണ്ടായ വലിയ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുമാണ് സ്ഥാനത്തു നിന്ന് അടിയന്തരമായി എൻടിഎ ഡയറക്ടർ ജനറലിനെ നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമായ പ്രദീപ് സിങ് ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നൽകി. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി.അധിക ചുമതലയായാണ് എൻടിഎയുടെ ഡയറക്ടറൽ ജനറൽ സ്ഥാനം ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഏഴംഗ ഉന്നതതല സമിതിയെ നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളെ പ്രതിഷേധം ശക്തമാകുന്നതിനിടെ ദേശീയ പരീക്ഷ ഏജൻസികളുടെ പിഴവുകളുൾപ്പെടെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു.