ന്യൂഡൽഹി : 1975 ജൂൺ 25നായിരുന്നു ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടി ജൂൺ 25 ഭരണഘടനഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ.
അധികാര ദുർവിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അടിയന്തരാവസ്ഥയെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.