അഴീക്കോട്ടെ വില്ലേജ് ഓഫീസുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് എംഎല്‍എ ഫണ്ട്

കണ്ണൂര്‍ : അഴീക്കോട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സമ്ബൂര്‍ണ ഇ ഓഫീസ് സൗകര്യം വികസിപ്പിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍നിന്ന് പദ്ധതി.

വില്ലേജ് ഓഫീസുകളില്‍ കമ്ബ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഒരുക്കുന്നതിനാണ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നത്. ഇതിന്റെ സമ്മതപത്രം കെ വി സുമേഷ് എംഎല്‍എ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന് കൈമാറി.