കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിൾ, ബ്രോഡ് ബാൻഡ് എക്സിബിഷൻ സംഘടിപ്പിക്കുന്നു. ‘മെഗാ കേബിൾ ഫെസ്റ്റ്’ എന്ന് പേര് ഈ എക്സിബിഷന്റെ ഇരുപതാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. നവംബർ 17 മുതൽ 19 വരെ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് എക്സിബിഷൻ നടക്കുക. നവംബർ 17ന് രാവിലെ ഡോ. ശിവദാസൻ എം.പി എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ബിബിസി സ്റ്റുഡിയോ സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷൻ ഹെഡ് ജോഷി ചടങ്ങിലെ മുഖ്യാതിഥിയാകും.
ഇത്തവണ എക്സിബിഷനിൽ പ്രമുഖ ബ്രോഡ്കാസ്റ്റർമാരും, ഡിജിറ്റൽ കേബിൾ ബ്രോഡ്ബാൻഡ് ടെക്നോളജി കമ്പനികളും, ട്രേഡർമാരും പങ്കെടുക്കും. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള ഇൻഫോ മീഡിയയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാർ, ബ്രോഡ്കാസ്റ്റേഴ്സ് മീറ്റ്, പേപ്പർ പ്രസന്റേഷൻ, ഡിജിറ്റൽ, കേബിൾ ടിവി, വിവിധ ടെക്നിക്കൽ സെമിനാർ എന്നിവയാണ് എക്സിബിഷന്റെ പ്രധാന ആകർഷണീയത.
മാധ്യമ മേഖലയിലെ നേരിട്ട് അറിയാനുള്ള അവസരമാണ് ഇത്തരം എക്സിബിഷനിലൂടെ നൽകുന്നത്. കൂടാതെ, എക്സിബിഷനോടനുബന്ധിച്ച് ‘വാർത്താ ചാനലുകളിൽ നവമാധ്യമ സ്വാധീനം’ എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകർ കൈകാര്യം ചെയ്യുന്ന പ്രത്യേക സെമിനാറുകറും ഉണ്ടാകും.