കോഴിക്കോട്: താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത്.
ചില അസൗകര്യങ്ങള്‍ കൊണ്ടാണ് അവര്‍ പിന്മാറിയത് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. പിന്മാറിയതില് തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെപ്പറ്റി അവരോട് ചോദിക്കണം. തനിക്കാരെയും ഭയമില്ല, തന്നെ ആരും ഭയക്കേണ്ടതില്ല. തനിക്ക് വിലക്കില്ലെന്നും ശശി തരൂര്‍ കോഴിക്കോട് പറഞ്ഞു. സെമിനാറില്‍ യൂത്ത് കോണ്‍ഗ്രസിന് പകരം സംഘാടകരുണ്ട്. മലബാറിലെ പരിപാടികള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി.
തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷന് സെമിനാര്‍ ഏറ്റെടുത്ത് നടത്തും.