തൃശൂർ: ചാലക്കുടി ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ, ബ്യൂട്ടിപാർലറിന്റെ ഉടമയായ ഷീല സണ്ണിയെ ( 51) ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബ്യൂട്ടി പാർലറുകളിലും ടാറ്റൂ കേന്ദ്രങ്ങളിലും എക്സൈസ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റിലായത്.
ഷീലയുടെ സ്ഥാപനം കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളോളം ഇവരുടെ സ്ഥാപനം നിരീക്ഷണത്തിലായിരുന്നു. വിപണിയിൽ 60,000 രൂപ വിലവരുന്ന 12 എൽഎസ്ഡി സ്റ്റാമ്പുകളാണ് ഷീലയിൽ നിന്നും കഴിഞ്ഞ ദിവസം എക്സൈസ്
പിടിച്ചെടുത്തത്.ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ (51) ലഹരി ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ നീക്കം.
ബ്യൂട്ടി പാർലറിന്റെ മറവിലാണ് ഷീല മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ 12 എൽഎസ്ഡി സ്റ്റാമ്പുകൾ ഇവരിൽ നിന്നും എക്സെെസ് കണ്ടെടുത്തു.ഇതുമായി പാർലറിലേക്ക് കയറുന്നതിനിടയിലാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട എക്സെെസ് ഇൻസ്പെക്ടർ കെ സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രിവന്റീവ് ഓഫീസർമാരായ ജയദേവൻ, ഷിജു വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് രജിത, സി എൻ സിജി, ഡ്രൈവർ ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്