പത്തനംതിട്ട: വയോധികനായ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ. ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരമാണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്.
കൈകാലുകൾ കെട്ടി വായിൽ തുണി തുരുകിയ നിലയിൽ കടയ്ക്കുള്ളിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മുറിവോ മറ്റ് ചതവുകളൊന്നും ഇല്ലായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്.
ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാല കാണാനില്ലായിരുന്നു.കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പോലീസ് കണ്ടെടുത്ത പോലീസ് ഇവ പുതിയതാണെന്ന് വ്യക്തമാക്കി. മൈലപ്രയില്‍ ഏറെക്കാലമായി സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ള കട നടത്തുകയായിരുന്നു ജോര്‍ജ്.അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.