പോഷക സമൃദ്ധവും രുചികരവുമായ മുരിങ്ങയില പുട്ട്

പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട്…

ചേരുവകള്‍

പുട്ടുപൊടി- 1 കപ്പ്
മുരിങ്ങയില- 1 കപ്പ്
തേങ്ങ ചിരവിയത് -1 കപ്പ്
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 6 എണ്ണം
പച്ചമുളക് അരിഞ്ഞത് – നാല് എണ്ണം
മുളകുപൊടി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി -രണ്ടല്ലി
പെരുംജീരകം- അര ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുട്ടുപൊടി ഉപ്പും ചേര്‍ത്ത് നന്നായി നനയ്ക്കുക. അര കപ്പ് മുരിങ്ങയില ചേര്‍ത്ത് വീണ്ടും കുഴച്ച് 20 മിനിറ്റു വെക്കുക. തേങ്ങ, പെരുംജീരകം, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിച്ച് അല്‍പം കറിവേപ്പില, ഉള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. ശേഷം ബാക്കി മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അല്പനേരം വഴറ്റണം. ചതച്ച തേങ്ങ ഇതില്‍ ചേര്‍ത്ത് കുറച്ചുനേരം കൂടെ ഇളക്കി ഇറക്കുക. പുട്ടുപൊടി വീണ്ടും ഒന്നുകൂടെ കുഴയ്ക്കണം. തയ്യാറാക്കിയ മുരിങ്ങയില ഒരു പിടി പുട്ടുകുറ്റിയില്‍ ഇട്ടശേഷം രണ്ടുപിടി പുട്ടുപൊടി ഇട്ട് കുറ്റി നിറച്ച് വേവിച്ചെടുക്കാം.