ഭക്ഷണ കാര്യത്തില്‍ അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ക്ക് കഴിയ്ക്കാം. എന്നാല്‍ ആദിത്യ ദശയുള്ളവർ സൂര്യ ദേവനെ ആരാധിക്കുന്നതിനാൽ ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല.
വിശ്വാസമനുസരിച്ച് സൂര്യഭഗവാന്റെ ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ക്ക് വിലക്കുണ്ട്. ഏതൊക്കെയാണ് ഞായറാഴ്ച കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്നു നോക്കാം.
മാംസാഹാരങ്ങള്‍ : മാംസാഹാരങ്ങള്‍ ഒന്നും ഞായറാഴ്ച കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ച് സൂര്യ ഭഗവാനെ ആരാധിയ്ക്കുന്നവര്‍.
ചുവന്ന പരിപ്പ്: പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന പരിപ്പ്. ഇറച്ചിയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച കഴിക്കരുതെന്ന് പറയുന്നത്.
ചുവന്ന ചീര : വൈഷ്ണവരുടെ മരണത്തിന് കാരണമായതുകൊണ്ടാണ് ചീര ഞായറാഴ്ച ദിവസങ്ങളില്‍ കഴിയ്ക്കരുതെന്ന് പറയുന്നത്.
വെളുത്തുള്ളി : രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്. മരണത്തിന്റെ വിയര്‍പ്പ് തുള്ളി എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. ഞായറാഴ്ച ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി.
മത്സ്യം : പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ ഞായറാഴ്ച സൂര്യദേവനെ ആരാധിക്കുന്നവർ മത്സ്യം കഴിയ്ക്കരുത്. മാംസാഹാരമായതു കൊണ്ട് തന്നെയാണ് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച മത്സ്യം കഴിക്കരുതെന്ന് പറയുന്നത്.
സവാള : എല്ലാ വീടുകളിലേയും സ്ഥിര സാന്നിധ്യമാണ് സവാള. എന്നാല്‍ സൂര്യഭഗവാനു വേണ്ടി നീക്കി വെച്ചിരിയ്ക്കുന്ന ദിവസമായതിനാല്‍ ദൈവീക ഭക്ഷണങ്ങളില്‍ ഒരിക്കലും സവാള ചേര്‍ക്കരുത്.
ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങും ഇതു പോലെ തന്നെ ഞായറാഴ്ച്ച കഴിക്കാൻ പാടില്ല.