ഫാറ്റി ലിവർ തടയാൻ ഈ ഡിറ്റോക്സ് ഡ്രിങ്കുകൾ കുടിക്കുന്നത് ശീലമാക്കൂ

ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ഭൂരിഭാഗം പേർക്കും പിടിപെടുന്ന അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഫാറ്റി ലിവറിനെ പ്രതിരോധിച്ച് കരളിന്റെ ആരോഗ്യത്തിന് ആവശ്യമായ ഡിറ്റോക്സ് ഡ്രിങ്കുകളെ കുറിച്ച് പരിചയപ്പെടാം.

ആന്റി- ഓക്സിഡന്റുകൾ, ആന്റി- ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് നെല്ലിക്ക. കരളിന്റെ ആരോഗ്യം നിലനിർത്താൻ രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

അടുത്തതാണ് പോഷകങ്ങളുടെ കലവറയായ ബീറ്റ്റൂട്ട് ജ്യൂസ്. നാരുകൾ, ആന്റി- ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഫാറ്റി ലിവറിനെ പ്രതിരോധിക്കും. കരളിലെ വിഷാംശം ഇല്ലാതാക്കാനും ബീറ്റ്റൂട്ട് ജ്യൂസിന് കഴിവുണ്ട്.

കരളിന്റെ ശുദ്ധീകരണത്തിന് ഏറ്റവും മികച്ചതാണ് കാപ്പി. സ്ഥിരമായി കാപ്പി കുടിക്കുന്ന ആളുകൾക്ക് കരൾ രോഗങ്ങളും ഫാറ്റി ലിവറും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.