ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം ശരദ് പവാറിനെ കണ്ടത്. പവാറിനോട് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
കുറച്ചു ദിവസങ്ങളായി ശരദ് പവാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.