ഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥന്‍ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.
ന്യൂഡല്‍ഹിയിലെ ലോധി കോളനി ഏരിയയിലെ റോ കാര്യാലയത്തിന്‍റെ കെട്ടിടത്തില്‍ നിന്നാണ് ഉദ്യോഗസ്ഥന്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു. എന്നാല്‍ മരിച്ച ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഏറെനാളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.