അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ സിപിഐഎം മത്സരിക്കും. ഉമ്പറാഗാനോ, മൊദാസ, ഫത്തേപുര, ലിംകെദ, ഭാവ്‌നഗര്‍ ഈസ്റ്റ്, ഭാവ്‌നഗര്‍ വെസ്റ്റ്, ഓല്‍പാദ്, ദന്തൂക്ക, ലിംബായത്ത് മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുക.
പാര്‍ട്ടി നേരത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തിരുന്നു. അതേസമയം ഇത്തവണ കോൺഗ്രസുമായി സഖ്യമുണ്ടോ എന്ന് വ്യക്തമല്ല.