ഓസ്ട്രേലിയൻ ഓപ്പണിൽ കിരീട മത്സരത്തിൽ എതിർതാരത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പ്രകടനമാണ് ജോകോവിച്ച് പുറത്തെടുത്തത്. റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജോകോവിച്ച്.
ആദ്യത്തെ സെറ്റിൽ സിറ്റ്സിപാസിനെ നിഷ്പ്രഭനാക്കി അനായാസമാണ് ആദ്യ സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയത്.പക്ഷേ രണ്ടാം സെറ്റിൽ സിറ്റ്സിപാസിൽ നിന്നും വെല്ലുവിളി നേരിടേണ്ടി വന്നു.ടൈബ്രേക്കറിലാണ് രണ്ടാം സെറ്റിൻെറ ഫലം നിർണയിച്ചത്. 7-6 എന്ന നിലയിൽ രണ്ടാം സെറ്റ് സ്വന്തമാക്കി മുന്നേറിയ ജോകോവിച്ചിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
മൂന്നാം സെറ്റിലും സിറ്റ്സിപാസിൻെറ ഭാഗത്ത് നിന്ന് കനത്ത പോരാട്ടംനേരിടേണ്ടി വന്ന ജോകോവിച്ച് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.ബ്രേക്രറിലൂടെ ജോകോവിച്ച് മൂന്നാം സെറ്റും സ്വന്തമാക്കി.ആന്ദ്രെ അഗാസിയുടെ പേരില്‍ ഉണ്ടായിരുന്ന 25 തുടര്‍ ജയം എന്ന റെക്കോർഡാണ് താരം മറികടന്നത്.സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ ( Rafael Nadal ) പേരിലുള്ള 22 ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടം എന്ന റെക്കോർഡ് നേട്ടവും 35കാരനായ സെർബിയൻ താരം സ്വന്തമാക്കി.ഫൈനലിൽ ജയിച്ചതോടെ ജോകോവിച്ചിൻെറ തുടർജയങ്ങളുടെ എണ്ണം 27 ആയി.
സെമിയിൽ റഷ്യൻ താരം കാരൻ ഖച്ചനോവിനെ മറികടന്നാണ് സിറ്റ്സിപാസ് ഫൈനലിത്തിയത്. 2019, 2021, 2022 വർഷങ്ങളിൽ തുടർച്ചയായി സെമിയിൽ വീണ താരം അമേരിക്കയുടെ ടോമി പോളിനെ സെമിയിൽ തകർത്താണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിലെ തന്റെ പത്താം ഫൈനൽ കളിക്കാനായി എത്തിയത്.ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയ ടോമി പോളിനെ പിന്നീടുള്ള രണ്ട് സെറ്റുകളിലും ഒന്ന് പൊരുതാൻ പോലും സമ്മതിക്കാതെ സെമിയിൽ ജോക്കോവിച്ച് തകത്തു,
സ്റ്റെഫാനോസ് സിറ്റ്സിപാസിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ജോകോവിച്ച് തൻെറ പത്താമത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. 22ാമത് ഗ്രാൻസ്ലാം കിരീടം കൂടിയാണ് നേടിയതെന്ന സവിശേഷത കൂടിയുണ്ട്. 6-3,7-7,7-6 എന്ന നിലയിലാണ് താരത്തിൻെറ വിജയം.