തന്നെ തഴഞ്ഞവർക്ക് കിടിലൻ മറുപടിയുമായി സഞ്ജു സാംസണ്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 എഡിഷന്‍ മാര്‍ച്ച് 31 നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗുജറാത്ത് ടൈറ്റന്‍സ് നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരിടും.ലീഗ് ആരംഭിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളിലെയും കളിക്കാര്‍ മെഗാ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ വിയര്‍ക്കുമ്പോള്‍ ഐപിഎല്ലിനായുള്ള ഒരുക്കം ഗംഭീരമായി തുടങ്ങി സഞ്ജു സാംസണ്‍.പരിശീലനത്തിനിടെ നെറ്റ്‌സില്‍ വിവിധ ബൗളര്‍മാര്‍ പന്തെറിയുന്നതും അവയെല്ലാം സഞ്ജു മികച്ച ഷോട്ടിലൂടെ സിക്‌സറുകളടിക്കുന്നതുമായ വീഡിയോയാണ് .
തന്നെ തഴഞ്ഞവർക്ക് കിടിലൻ മറുപടിയുമായി സഞ്ജു സാംസണ്‍ തയ്യാറെടുക്കുന്നതായി വൈറലായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ 2022 പതിപ്പില്‍, സഞ്ജു മികച്ച ഫോമിലായിരുന്നു. തന്റെ ടീമിനായി രണ്ടാമത്തെ മുന്‍നിര റണ്‍ സ്‌കോററായും മൊത്തത്തില്‍ ഒമ്പതാം സ്ഥാനത്തുമായി അദ്ദേഹം സീസണ്‍ പൂര്‍ത്തിയാക്കി.റോയല്‍സിന് വേണ്ടി 17 മത്സരങ്ങളിലും പ്രത്യക്ഷപ്പെട്ട ക്യാപ്റ്റന്‍ 458 റണ്‍സ് നേടി. 28.63 ശരാശരിയിലും 146.79 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു സഞ്ജുവിന്റെ പ്രകടനം.

ദേശീയ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന വേളയില്‍ ഐപിഎല്ലിലെ പ്രകടനം താരത്തിന് നിര്‍ണായകമാകും. മികച്ച ഒരു പ്രകടനത്തോടെ ദേശീയ ടീമിലേക്കും അതുവഴി ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകപ്പിലേക്കും എത്താമെന്നാണ് സഞ്ജുവിന്റെ പ്രതീക്ഷ.

2023 ജനുവരി 3ന് ശ്രീലങ്കയ്ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20 മത്സരത്തിലാണ് സഞ്ജു ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ഫീല്‍ഡിംഗിനിടെ ആ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായിരുന്നു. പരിക്കില്‍ നിന്നും മുക്തനാകാനാകാന്‍ താരം ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍  ചേര്‍ന്നു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്താണ് ജോധ്പൂരിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തിയത്.