ബഡ്ജറ്റ് റേഞ്ചിൽ ട്രൂ വയർലെസ് ഹെഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയൂ

ബജറ്റ് റേഞ്ചിൽ ട്രൂ വയർലെസ് ഹെഡ്സെറ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വയർലെസ് ഹെഡ്സെറ്റുകൾ വാങ്ങുന്നവർ നിരവധി ഘടകങ്ങൾ പരിഗണിക്കാറുണ്ട്. ചിലർ വോയിസ് ക്വാളിറ്റിക്ക് മുൻതൂക്കം നൽകുന്നവരാണെങ്കിൽ, മറ്റു ചിലർ ബാറ്ററി ബാക്കപ്പിനായിരിക്കും പ്രാധാന്യം നൽകുക. അത്തരത്തിൽ വയർലെസ് ഹെഡ്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പ്രൈസ് റേഞ്ചിലും നിരവധി ഫീച്ചറുകളോടെയും വാങ്ങാൻ കഴിയുന്ന ഇയർബഡ് മോഡലുകളാണ് ബോൾട്ട് എക്സ്30, ബോൾട്ട് എക്സ്50 എന്നിവ. ഇവയുടെ സവിശേഷതകൾ അറിയാം.

10 മിനിറ്റ് ചാർജ് ചെയ്താൽ പരമാവധി 40 മണിക്കൂർ വരെ നോൺസ്റ്റോപ്പ് പ്ലേ ടൈം ലഭിക്കുമെന്നതാണ് ഈ ഇയർബഡുകളുടെ പ്രധാന സവിശേഷത. ഹൈഫൈ, റോക്ക്, ബാസ് ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഇക്വലൈസർ മോഡുകളാണ് നൽകിയിട്ടുള്ളത്. ക്വാഡ് മൈക്ക്, എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളം, വിയർപ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരവും ബോൾട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരവുമാണ് ഈ ഇയർബഡുകൾ വാങ്ങാൻ സാധിക്കുക. ബോൾട്ട് എക്സ്30, ബോൾട്ട് എക്സ്50 എന്നീ മോഡലുകളുടെ വില 999 രൂപയാണ്.